2024-08-19 20:25
എന്റെ സ്നേഹം പൂർണ്ണമാണ്
എന്ന് ചിന്തിക്കുന്നിടത്ത്,
അപൂർണ്ണതയുടെ ആഴങ്ങളെ
നാം കാണാതെയാവുന്നു..
അതിര് നിർണ്ണയിക്കപ്പെട്ട ആകാശത്തിന്റ
വിശാലതയ്ക്കിപ്പുറം ഉയർന്നുപറക്കുന്നൊരു
നൂൽ കോർത്ത പട്ടംപോലെ..,
ഒരേ അളവിൽ പുഞ്ചിരിക്കുന്ന
സന്തോഷമാകുന്നു അത്..
അല്ലാത്ത പക്ഷം,
സീമകൾ ലംഘിച്ചുപറക്കുന്ന
ഒരുദേശാടനക്കിളിയുടെ
ആത്മസംഘർഷം പോലെ..,
പുതിയ വാതായനങ്ങളിലൂടെ
നാം അതിനെ
അനുഭവിച്ചുകൊണ്ടേയിരിക്കുന്നു..
നിശ്ചയം,
വർണ്ണാതീതമായൊരു സംഗീതമാകുന്നു അത്.