2024-08-02 08:52
നമ്മുടെ മക്കൾക്ക് നമ്മുടെ കുട്ടിക്കാലം പറഞ്ഞു കൊടുക്കാൻ നല്ല ഉത്സാഹമാണല്ലോ നമുക്ക്.ഞാനും അങ്ങനെ തന്നെ.എന്റെ ചെക്കനോട് ഞാൻ കഴിച്ചിരുന്ന മിട്ടായികളും സ്ലേറ്റ് മായിച്ചിരുന്ന വെള്ളതണ്ട് എന്ത് തന്നെ പറഞ്ഞു കൊടുത്താലും പകുതി ആവുമ്പോഴേക്ക് അവന്ടെഒരു ഡയലോഗ് ഉണ്ട്. കുട്ടിക്കാലത്തു ന്ന് വലിച്ചു നീട്ടി പറയണ്ട ഉമ്മച്ചി. ഇതൊക്ക ഞാനും കണ്ടിട്ടുണ്ട് 15 വർഷങ്ങൾ കൊണ്ട് വല്യ മാറ്റമൊന്നും വന്നിട്ടില്ല ന്ന് . അങ്ങനെ അവന്ടെ അടുക്കൽ എന്റെ കുട്ടിക്കാലം പറയാൻ ഇല്ലാതായി