2024-08-05 08:32
പണ്ടൊക്കെ Insta യിൽ ഒരു പെൺകുട്ടിയെ / സ്ത്രീയെ കാണുന്നു, ഇവരുടെ ഫോട്ടോ എടുത്താൽ നന്നായിരിക്കുമെന്ന് തോന്നുന്നു, ഫോട്ടോഷൂട്ട് ചെയ്യാൻ താൽപര്യമുണ്ടോ എന്ന് ചോദിച്ച് അവർക്ക് മെസ്സേജ് അയക്കുന്നു, ഉണ്ടെന്നോ ഇല്ലെന്നോ അവർ മറുപടി തരുന്നു. യെസ് പറഞ്ഞവരോടൊപ്പം ഷൂട്ട് നടത്തുന്നു, നോ പറഞ്ഞവരോട് ബൈ പറയുന്നു. എത്ര സിംപിൾ ആയിരുന്നു കാര്യങ്ങൾ.
ഇന്ന് ഭൂരിഭാഗവും മറുപടി പോലും തരില്ല. അവരുടെ ഇൻബോക്സിൽ ദിനംപ്രതി വന്നുവീഴുന്ന 100 കണക്കിന് മെസ്സേജുകളുടെ ഇടയിൽ എന്റെ മെസ്സേജ് മുങ്ങിപ്പോകുന്നതാണോ അതോ ജാടയാണോ അറിയില്ല. ഒരു ബേസിക് മര്യാദ പോലും പലരും മറന്നുപോകുന്നു എന്ന് വേണം കരുതാൻ.
Photographerlife