2024-08-06 21:28
ഞാൻ 3 ല് പഠിക്കുമ്പൊ എൻ്റെ അണ്ണൻ 10 ല് പഠിക്കുവാ, നമ്മൾ സൈക്കിൾ ആണ് സ്കൂളിൽ പൊന്നെ, എന്നെ മുന്നിൽ വച്ച് അണ്ണൻ ചവിട്ടും,ഇറക്കം വരുമ്പോ ഭയങ്കര വേഗത്തിൽ പോകും കണ്ണിന്നു വെള്ളം വരും, കണ്ട കാട്ടിലും വയലിലും കുഴിയിലും എല്ലാം എന്നെ കൊണ്ട് പോയി തള്ളി ഇടും, തിരിച്ചു വരുമ്പോ റോഡ് വഴി വരാതെ വയലിൻ്റെ വരമ്പിൽ കൂടി സൈക്കിൾ ചവിട്ടിയേ വരൂ, മിക്കവാറും ദിവസം വയലിൽ വീഴും എന്നിട്ട് ചെളി കഴുകാൻ കുളത്തിൽ കൊണ്ട് പോയിട്ട് എന്നെ മുക്കി പിഴിഞ്ഞ് ആകും വീട്ടിൽ കൊണ്ട് പോകുന്നെ,എന്നാലും ഞാൻ ഇതൊന്നും വീട്ടിൽ പറയില്ല🥰