2024-08-23 03:50
സത്യത്തിൽ ഇപ്പൊ ഉള്ള സീരിയലിലും ഓൺലൈൻ സ്റ്റോറികളിലും എല്ലാം ഒരേ കഥ അല്ലെ? അച്ഛനും അമ്മയും മക്കളും മരുമക്കളും ഒക്കെയായി ബിസിനസ് കൂട്ടുകുടുംബം. നായകനും നായികയും സാഹചര്യം കൊണ്ട് ഇഷ്ടമില്ലാത്ത വിവാഹം കഴിക്കുന്നു അതും മിക്കവാറും സഹോദരനോ സഹോദരിയോ സ്നേഹിച്ച ആളെ. എന്നിട്ട് സാഹചര്യം കൊണ്ട് തന്നെ പരസ്പരം ഇഷ്ടപ്പെടുന്നു പിന്നെ അങ്ങോട്ട് റൊമാൻസ്. ഇതിന്റെ ഇടക്ക് കുറെ അമ്മായിയമ്മപോര്, മുറപ്പെണ്ണ് ഡ്രാമയും.