2024-08-09 17:31
വെളിച്ചത്തെ പ്രണയിക്കുന്ന
ഇരുട്ടിന്റെ നിസഹായതയിലാണുഞാൻ..
നീ പ്രത്യക്ഷപ്പെടുമ്പോൾ ഞാനില്ലാതെയാവുന്നതാണ് സ്വർഗ്ഗമെങ്കിൽ,
എല്ലാ അസ്തമയവും എനിക്കുമുന്നിൽ
നരകത്തിന്റെ കവാടം തുറക്കുന്നു..
പൂർണ്ണമായ ശിർക്ക്
ഞാനെന്ന ഇരുട്ട് മാത്രമാണെന്ന്
ഓരോ ഉദയവും കൊണ്ടു നീ സാക്ഷ്യപ്പെടുത്തുന്നു.