2024-08-11 16:27
ഞാൻ ചിലപ്പോൾ മരിച്ചു പോയേക്കാം
അറിയുമ്പോൾ ചിലപ്പോൾ നിങ്ങൾ അയ്യോ.... എന്ന് പറയുമായിരിക്കും.
മരിച്ചു കഴിഞ്ഞും ചിരിക്കാമെങ്കിൽ ഞാനപ്പോൾ പൊട്ടിച്ചിരിക്കും.
പിന്നെ ഡിലിറ്റു ചെയ്യാൻ മറന്നു പോയൊരു ഫോൾഡറിൽ നിന്ന് ഒരു ഫോട്ടോ കണ്ടെടുത്ത് ആദരാഞ്ജലി ചാർത്തി ഫോണിൻ്റെ ഭിത്തിയിൽ നിങ്ങൾ ഒട്ടിക്കില്ലേ?
എൻ്റെ പൊട്ടിച്ചിരി തീർച്ചയായും അപ്പോൾ അട്ടഹാസമായി മാറും. ജീവിച്ചിരിക്കുമ്പോൾ അവഗണന കൊണ്ട് എത്ര വട്ടം നിങ്ങൾ എനിക്ക് ആദരാഞ്ജലികൾ അർപ്പിച്ചിരിക്കുന്നു എന്നോർത്ത്.
(ബാക്കി കമൻ്റിൽ)