നീയും സ്വതന്ത്രയാണ് ഞാനും സ്വതന്ത്രനാണ് ഇന്നി നിമിഷത്തിൽ എന്നിട്ടും എന്തിനായിരിക്കണം മനസ്സിങ്ങനെ ആ പഴയ പ്രണയത്തിൽ ബന്ധനമേറ്റ് അതിന്റെ അടങ്ങാത്ത തീയിലിങ്ങനെ വെന്തുരുകുന്നത്...
ഞാൻ അതിനോട് ചോദിച്ചപ്പോൾ കിട്ടിയ ഉത്തരമായിരുന്നു എന്നെയേറെ പൊള്ളിച്ചത്
നിങ്ങളിരുവരും കടന്നുപോയില്ലേ.. എല്ലാം മറന്നെന്ന് നടിച്ചില്ലേ..
പക്ഷേ എനിക്ക് അതിനാവുകയില്ല..
എനിക്കതിൽ പരാതിയുമില്ല..
പിന്നെ ഈ തീ അതെന്നെ ചുട്ടുപൊള്ളിക്കുന്നില്ല
ശരത് കാലത്ത് പൂക്കളിൽ വന്നുവീഴുന്ന മഞ്ഞുപോലെ അവരെനിക്ക് കുളിരേകുന്നേയുള്ളൂ!