2024-09-14 16:16
അവനെ കുറിച്ചോർക്കവേ മനസ്സിൽ ഓടിയെത്തിയ വരികളെ തൂലികയാൽ കുറിച്ചിട്ടപ്പോൾ മനം മന്ത്രിച്ചു അന്നാദ്യമായ്....
അന്നാദ്യമായ് ഞാൻ നിന്നെ കണ്ടനാൾ ഉള്ളിനുള്ളിലായ് ആരോ മന്ത്രമോതിയോ
ഉള്ളിന്റെ ഉള്ളിൽ നിന്നൊഴുകുന്നിതാ
സംഗീതമോ അതോ സല്ലാപമോ
ഹൃദയത്തിൻ താളം മുഴങ്ങുന്നിത പ്രിയാ നീയെന്നിലായ് ഇന്നലിയുന്നിതാ
ഏതോ സ്വപ്നത്തിലെന്നപോലെ
നീയെങ്ങു നിന്നോ കടന്നു വന്നു
മിത്രമായ് വന്നു നീയെൻ പാതയിൽ പിന്നെപ്പൊഴോ നീയെൻ മറുപാതിയായ്