2024-09-14 17:50
ഓണമാണത്രെ, എന്ത് ഓണം പണ്ടൊക്കെ അത്തം തൊട്ടേ ആഘോഷമാണ്, കുശാൽ ഭക്ഷണം. ഒരു നേരം പോലും പട്ടിണി കിടക്കേണ്ടി വന്നിട്ടില്ല. ഇപ്പോഴോ എല്ലാം പാർസലായൊണ്ട്, പറയാനെന്തിരിക്കുന്നു.അതും സദ്യ ആർക്കുവേണം. എല്ലാരും എന്തിനൊക്കെയോ വേണ്ടി ഓടിപ്പായാണ്.വിശന്നിട്ടു വയ്യ ദാഹമോ അതിലേറെ. എന്തു ചെയ്യാൻ, ചുറ്റും നോക്കിയപ്പോൾ ഒരു ഡിസ്പോസിബിൾ ഗ്ലാസ്, എന്തേലും കുടിക്കാൻ ഉണ്ടാവും. പതിയെ തളർന്ന ശരീരവുമായിആ കാക്ക അതിനരികിലേക്ക് പറന്നിറങ്ങി, പക്ഷെ അതിനകത്തുഒന്നുംഇല്ല , തിരിയെ പറക്കാനാവാത്ത കാക്കയുടെ മേൽ പാഞ്ഞുവന്ന കാറിടിച്ചു,