2024-08-23 10:25
മാർച്ചിലെ ഒരുച്ചവെയിലിലാണ് ഞാനവനെ ആദ്യമായി കാണുന്നത്. അതിന് മുൻപ് പല നിമിഷങ്ങളിൽ ഒരു പാതയുടെ അപ്പുറമോ ഇപ്പുറമോ ആയി , ചിലപ്പോൾ മുന്നിലും പുറകിലുമായോ നേർക്ക് നേരെയോ നടന്നിട്ടുണ്ടാവാം ..... ഞങ്ങൾക്ക് നടുവിൽ തിളച്ചിറങ്ങിയ മിന്നൽ പോലായിരുന്നു ആ കാഴ്ച്ച. ഭക്ഷണശാലയിൽ വച്ച് അപ്രതിക്ഷിതമായി ഞങ്ങളുടെ കണ്ണുകൾ പരസ്പരം കണ്ടത്. ആ അനുഭവത്തെ എഴുതാനറിയില്ലാത്തതിനാൽ മാത്രം ഞാനിവിടെ " മനസിൽ തൊടും വിധം കൺകളാൽ ഞങ്ങൾ തൊട്ടുവെന്ന് " എഴുതുന്നു.