2024-08-24 17:33
ലൈംഗിക പീഡനത്തിനിരയായ ഒരാൾ അനുഭവിക്കുന്ന സൈക്കോളജിക്കലോ ഇമോഷണലോ ആയ ബുദ്ധിമുട്ടുകളെക്കുറിച്ച് ഇപ്പോഴും പല ആളുകൾക്കും അവബോധമില്ലായെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ട് ചർച്ച ചെയ്യുന്ന വീഡിയോകളുടെ കമെന്റ് സെക്ഷൻ ശ്രദ്ധിച്ചപ്പോൾ മനസ്സിലായി.
പലയാളുകളും, “എന്ത് കൊണ്ട് അപ്പോൾ തന്നെ പ്രതികരിച്ചില്ല, പിന്നീട് കുറേനാൾ കഴിഞ്ഞ് പറയുന്നതിന് വിശ്വാസ്യതയില്ല ”എന്നൊക്കെ പറയുന്നതായി കണ്ടു.