ഒരു മക്കളും അവർ ആവശ്യപ്പെട്ടിട്ടല്ല ഭൂമിയിലേക്ക് വരുന്നത്. മക്കളുണ്ടായാൽ അവരെ നന്നായി വളർത്തേണ്ടത് മാതാപിതാക്കളുടെ കടമയാണ്. ഇങ്ങനെ ലോകത്താരെയും വിശ്വാസമില്ലാതെ പൊതിഞ്ഞുപിടിച്ചു വളർത്തി അവസാനം ആരോ റാഞ്ചിക്കൊണ്ട് പോയെന്ന് വിലപിക്കുന്നതെന്തിനാണ്? അവർ സ്വന്തം പങ്കാളികളോടൊപ്പം സന്തോഷമായി ജീവിക്കുന്നു എന്നല്ലേ ചിന്തിക്കേണ്ടത്? ഇങ്ങനെ ചിന്തിക്കാൻ ആണെങ്കിൽ പെണ്മക്കളും സ്വന്തം കുടുംബം മാറ്റിവച്ചല്ലേ വരുന്നത്? മക്കൾ എന്നതിലുപരി പ്രായപൂർത്തിയായ വ്യക്തികൾക്ക് സ്വന്തം സ്വാതന്ത്രം ഉണ്ടാകണ്ടേ?