ചിത്രീകരണം
മദനൻ
നാവായില്‍ ഇത്തവണ കണ്ടരിന്റെ കളി മാലോകര്‍ കാണും. പോലനാട് പതിനായിരവും നെടിയിരിപ്പ് ചങ്ങാത്തവും ഇടതിങ്ങിയ നടവഴിയിലൂടെ വാളുമായി ഞാന്‍ കുതിച്ചു പായും. നിലപാടുതറയില്‍ മുറിവാളുമായി (1) നില്‍ക്കുന്ന സാമൂതിരിയുടെ തലയില്‍ പറന്നു വെട്ടും. പിന്നെ അഛനെ കാണാന്‍ ആകാശത്തുപോവും.....വീരഗതിക്കാര്‍ക്കുളള സ്വര്‍ഗ്ഗം വര്‍ണ്ണിക്കാനാവതല്ല എന്ന് അമ്മമ്മ നൂറായിരം തവണ പറഞ്ഞിട്ടുണ്ട്.
https://www.mathrubhumi.com/literature/fiction/harilal-rajagopal-novel-kulavan-chapter-20-1.9848970