2024-08-31 19:36
ThreadsScribblings
അപരിചിതന്....
അല്ലെങ്കിൽ വേണ്ട
പ്രിയപ്പെട്ട അപരിചിതന് നിങ്ങളുടെ വേദനിക്കുന്ന മനസ്സ് എനിക്ക് മുൻപിൽ തുറക്കരുത്.ഇഷ്ടങ്ങളിൽ കയ്പ്പു തുന്നി ചേർത്ത വിധിയെ നീ പഴിക്കരുത്.നോവുകൾ കഠാരമുനകൾ ആഴ്ത്തിയ മുറിവുകൾ മറച്ചു നീ എനിക്കുള്ള പുഞ്ചിരി നെയ്യരുത്.ഞാനിവിടെ മോഹന വാഗ്ദാനങ്ങളോട് യുദ്ധം ചെയ്തു പൊള്ളയായ വാക്കുകളുടെ കാമ്പ് തിരഞ്ഞു വക്കു പൊട്ടിയ മിഥ്യകളുമായി സംവാദത്തിലാണ്.
©️𝕄𝕀ℤ𝔸 ℝ𝔸ℍ𝕄𝔸ℕ