ഒരു അരിക്കഥ🎎
സൂര്യഭഗവാനെ സാക്ഷിയാക്കി ഇഷ്ടദൈവങ്ങൾക്ക് പുത്തരിയാൽ പൊങ്കാല അർപ്പിച്ച് കിഴക്കോട്ട് തിളച്ച് തൂകിയ പൊങ്കാല നിവേദ്യമായി ദൈവത്തിന്റെ അടുക്കൽ എത്തിയതായി സങ്കൽപ്പിച്ച് ഊർജ്ജഓഹരീയുമായി തിരികേ പോകുന്ന ഭക്തരുടെ കാഴ്ച ഒരുവശത്ത്
മറുവശത്തോ
വലിയ ആവേശത്തോടെ ഭക്തിയോടെ സപ്ലൈക്കോക്ക് മുന്നിൽ നിരനിന്ന് കുഴഞ്ഞ്
കടയുടെ അകത്തേ ഒഴിഞ്ഞ റാക്കുകൾ കണ്ട് തേങ്ങി
നിരാശയോടെ സർക്കാരിന് പൊങ്കാലയിട്ട് മടങ്ങുന്നവർ
അരിപ്രശ്നം
പുത്തരിയുണ്ട ഭഗവാനുമില്ല
നാടിനെയാകെ ഉണ്ണിച്ച സർക്കാരിനുമില്ല അരിപ്രശ്നം
കാശ് കാശ് മണീ മണീ