ലിഫ്റ്റിൽ നിന്ന് ഇറങ്ങിയതും ഇടതുവശത്തെ മുറിയുടെ വാതിലിലേക്ക് അയാൾ നോക്കി.. പറഞ്ഞതുപോലെ ആ മുറിക്ക് മാത്രം നമ്പറില്ല..അങ്ങനെ ആലോചിച്ചിരിക്കെ അവർ മുറിയിലെത്തി.. യാത്രാ ക്ഷീണം കാരണം അയാൾ വേഗം തന്നെ കുളിച്ച് ഒന്നു വിശ്രമിക്കാൻ തീരുമാനിച്ചു.. എന്നാൽ അയാൾക്ക് മറ്റേ മുറിയിൽ എന്താണെന്ന് അറിയാതെ സ്വസ്ഥമായി കിടക്കാൻ സാധിക്കുന്നില്ല..അയാൾ പതിയെ തന്റെ മുറിവിട്ട് പുറത്തേക്കിറങ്ങി..നമ്പറില്ലാത്ത റൂമിന്റെ വാതിലിൽ ഒരു താക്കോൽപഴുത് ഉണ്ടായിരുന്നു..അയാൾ ആകാംക്ഷയോടെ കൂടെ അതിനുള്ളിലൂടെ മുറിയിലേക്ക് നോക്കി..