നന്നേ ഞാൻ മാറിയിരിക്കുന്നുപോലും ഒന്നും പഴയപോലെ അല്ല പോലും..
ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ലെനിക്ക് ആ ചിരിക്ക് പിന്നിൽ ഒരുപാട് അർത്ഥങ്ങൾ ഞാൻ ഒളിപ്പിച്ചു വെച്ചിരുന്നു..
എല്ലാം അറിയാമല്ലോ എന്നിട്ടും എന്തിനായിരുന്നു ഈ ഒരു ചോദ്യം..
ഒരു പുസ്തകത്തിലെ കീറിപ്പോയ താളുകളെ വീണ്ടും വീണ്ടും നീയെന്തിന് ഇങ്ങനെ തുന്നിചേർക്കുന്നു..
ഒന്നും മറന്നിട്ടില്ല ഞാൻ..
നിന്നെയും എന്നെയും ഒന്നിനെയും മറന്നിട്ടില്ല ഞാൻ..