2024-09-07 14:20
ഇന്ന് എനിക്ക് ചുംബനം തന്നവൾ.
പുഞ്ചിരി തൂകി ഇന്നെൻ്റെ ദിനം ധന്യമാക്കിയവൾ.
ഇന്നെന്നോട് കൊഞ്ചിക്കുഴഞ്ഞവൾ.
ഇന്നെന്നോട് പ്രണയം പങ്ക് വച്ചവൾ....
ഇന്നെന്നോട് യാത്രാമൊഴി പറഞ്ഞവൾ.
ഇന്നെന്നോട് കണ്ണുകൾ കൊണ്ട് കഥകൾ പറഞ്ഞവൾ.
ഇതു വരെ ഒന്നും പറയാതെ എന്നെ കാത്തിരുന്നവൾ.....
ഇവരൊരുപാട് പേർ...
നാളെ ഞാനില്ലെങ്കിൽ ഇവരിലാര് മറുവഴി തേടും.
ഇന്നിൽ മാത്രം ജീവിക്കുന്ന ഞാനെന്ത് മറുമൊഴിചൊല്ലും.....
ചിലത് കുഴിച്ചുമൂടുക, ചിലത് ചാരമാവും.
ചിലത് കനലിൻ്റെ നെരിപ്പോടാവും..
അവസാനംവരെ ഞാനങ്ങനെ ബാക്കിയാവും ചിലരിൽ..
എരിഞ്ഞടങ്ങിയാലും.