ഒരു പ്രത്യേകതരം തണുപ്പ് അനുഭവപ്പെട്ടു. അവൻ ഉറക്കത്തിൽ നിന്ന് മെല്ലെ ഉണർന്നു.. മുറിയിൽ അത്യാവശ്യം വെളിച്ചം ഉണ്ടായിരുന്നു.. അപ്പോഴാണ് അവൻ മുന്നിൽ കിടക്കുന്ന സോഫയിലേക്ക് നോക്കിയത്.. ആ സോഫയിൽ കറുത്ത ഒരു രൂപം കിടക്കുന്നതുപോലെ.. അവൻ ആകെ പേടിച്ചു.. ആ രൂപത്തിന്റെ കണ്ണുകൾ അവനെ നോക്കിയാണ് കിടക്കുന്നത്.. അവൻ ഉറക്കെ നിലവിളിച്ചു. ശബ്ദം കേട്ട് അവന്റെ അച്ഛനും അമ്മയും ഓടി വന്നു.. അപ്പോഴേക്കും ആ രൂപം കണ്ണിൽനിന്ന് മറഞ്ഞിരുന്നു.. അച്ഛനും അമ്മയും അവനെ ശകാരിച്ചു.. ഒറ്റയ്ക്ക് കിടക്കാൻ പറ്റില്ല എന്ന്