ഇന്നത്തെ കഥ
രാത്രിയിൽ ഇരുട്ടിന്റെ മറ പറ്റി വരുന്ന ഒരു കൊലയാളി.. അയാൾ ആയുധവാനാണ്.. മോക്ഷണം ലക്ഷ്യമാക്കിയാണ് വരുന്നതെങ്കിലും വീട്ടിലുള്ളവരെ ക്രൂരമായി തലയ്ക്ക് അടിച്ച് കൊല്ലാനും മടിക്കാത്ത ഒരാൾ.. 80 കളിൽ നാടിനെ വിറപ്പിച്ച റിപ്പർ ചന്ദ്രനെ പറ്റിയാണ് ഈ വിശേഷണം..
ആരാണ് റിപ്പർ ചന്ദ്രൻ?
1950 കാസർഗോഡ് ജില്ലയിലെ മുതുകുറ്റിയിൽ പാറ്റയുടെയും കുഞ്ഞമ്പുവിന്റെയും മകനായിട്ടാണ് ചന്ദ്രന്റെ ജനനം. പത്താമത്തെ വയസ്സിൽ അച്ഛൻ മരിച്ചു.. അമ്മക്ക് അടുത്തുള്ള പ്ലാന്റേഷനിൽ കുരുന്നു നുള്ളൽ ആയിരുന്നു പണി..