2024-09-08 16:28
നിൻ വിരലിൽത്തുമ്പിൽ
നിന്നൂർന്നു വീണ പ്രണയമെന്ന
മഴയിൽ അറിയാതെ നനഞ്ഞു ഞാൻ,
മെല്ലെ നിൻ മനസ്സിനെ തഴുകി,
നനവാർന്ന മേനിയിൽ
രതിലാവണ്യത്തെ തൊട്ടുണർത്തി.
കുളിരാർന്ന ഈ നീല രാവിൽ
നിന്റെ മേനിതൻ സ്പന്ദനമറിഞ്ഞു ഞാൻ,
പുളകങ്ങളാർന്ന ആലിംഗനങ്ങളാൽ
നീ എന്നെ മൂടി.
നിൻ ചുടുചുംബനങ്ങൾ
എന്നിലെ കുളിരിനെ ശമിപ്പിച്ചു,
മധുരം പകർന്നൊരാ ചുംബനത്തിൽ
ഞാൻ നിന്നിൽ അറിയാതെ അലിഞ്ഞു.
ഉടലിനെ പൊതിഞ്ഞ നിൻ ഉടയാട
എൻ വിരലിനാൽ അഴിഞ്ഞു വീണു.
നഗ്നമാം മേനിയിൽ ചൂടാർന്ന സ്പർശനം
നിൻ മാറിലെ മുത്തിനെ ചൊടിപ്പിച്ചു.
ഉടലുകൾ ചേർന്ന്
നാം തമ്മിലറിയാതെ എൻ
പുരുഷത്വത്തിന്റെ മഞ്ഞുകണങ്ങൾ-
നിൻ സ്ത്രീത്വത്തെ പൂർണ്ണമാക്കി.
ഈ കാമാഗ്നിതൻ തീച്ചൂളയിൽ നാം
ഒന്നായ് എരിഞ്ഞമരവേ-
അർക്കരശ്മികൾ ഈ രാവിനെ ഉണർത്താതെയിരുന്നെങ്കിൽ
എന്ന് വെറുതെ മനം മോഹിച്ചു പോയ്…
_🦋