2024-09-09 19:55
അവരുടെ എഴുത്തിനെയാണോ
ഞാൻ മതിമറന്നത്…
അതോ അവരെയാണോ..
അറിയില്ല.,
അതിനുത്രമുണ്ട് ഞാൻ അവരെ ഒരിക്കൽ
പോലും കണ്ടിട്ടില്ലല്ലോ..
അവരുടെ അനുഭവക്കുറിപ്പുകൾ
എന്നിലേക്ക് എങ്ങനെയാണ്
ഇത്രയും ആഴത്തിൽ അമർന്നു
പോയത്..!
എനിക്കറിയില്ല
ചിലപ്പോൾ എന്റെ സ്വാർത്ഥ
ചിന്തകളാകാം അതിനകപ്പെട്ടത്..!
എന്തൊക്കെയായാലും
നമ്മൾ പറയാത്ത അവരറിയാത്ത
പ്രണയത്തിനും ശക്തിയുണ്ടെന്ന്
ഞാൻ തിരിച്ചറിയുന്നു..
അതാണെന്നേ ഇത്രയും പ്രാന്തനാക്കുന്നത്..
ഓർമച്ചെപ്പുകൾക്കുള്ളിലോട്ടു
ഒരു ചെപ്പും കൂടി പിറവിയെടുത്തിരിക്കുന്നു
ഇനിയും സമയം കളയാതെ
തിരിഞ്ഞു നടക്കാം..💔🥀