....ഗോളാന്തരങ്ങൾ...
നീ സൂര്യനും ഞാൻ ചന്ദ്രനും ആയിരുന്നു...
നിന്റെ കിരണങ്ങളുടെ പ്രതിഫലനം ആയിരുന്നു എന്നിലെ പ്രകാശം...
നിന്റെ ഉദയങ്ങൾ എന്റെ അസ്തമയങ്ങളും..
നിന്റെ അസ്തമയങ്ങൾ എന്റെ ഉദയങ്ങളുമായിരുന്നു...
നാനാവിധ വർണ്ണങ്ങളിൽ നീ ഭൂമിയിൽ ചിത്രങ്ങൾ വരച്ചപ്പോൾ എന്റെ ചിത്രങ്ങൾക്കു നിഴലും നിലാവും ഇടകലർന്ന കറുപ്പും വെളുപ്പും മാത്രമായിരുന്നു...
കവികളും കാമുകീ കാമുകന്മാരും നിന്നെക്കാൾ അധികമായി എന്നെ സ്നേഹിച്ചതെന്തിനെന്നു ഇപ്പോളും എനിക്ക് അത്ഭുതമാണ്..
#തുടരും