2024-10-09 17:32
ചിലതൊക്കെ മറക്കണം എന്ന് പറയാറുണ്ട് നമ്മൾ... മറന്നു എന്ന് നടിക്കാൻ അല്ലാതെ പൂർണ്ണമായും മറക്കാൻ കഴിയാറുണ്ടോ? എന്തോ തോന്നുന്നില്ല... ചില നഷ്ടങ്ങൾ, ചില വേദനകൾ, ചില അവഗണകൾ, ചില പരിഹാസങ്ങൾ.... ചില വേർപാടുകൾ അങ്ങനെ പലതും... ഓരോ മനുഷ്യനും സത്യത്തിൽ എന്തെല്ലാം അനുഭവങ്ങളുടെ കലവറയാണ് അല്ലേ...