2024-09-23 14:16
《ഇന്നില്‍ തീരുമൊരു ചിത്രം》
വാക്കുകളില്‍ നീയില്ലാതെ
ചിന്തകളില്‍
നിന്നെ വിളിക്കാതെ
അടരുമൊരു ദിനത്തിന്‍
ചുവന്ന സന്ധ്യയും
നിലാവിന്റെ ശോഭയും
നക്ഷത്ര തിളക്കത്തില്‍
തെളിയുമെന്‍
ഇത്തിരിവട്ടത്തെ
മുറ്റത്തിരുന്ന്
നീയാല്‍ മറയാതെയെന്‍
കൺകളില്‍ പകര്‍ത്തണം
പിന്നെ
വീണ്ടുമൊരു മടക്കം
കൊതിക്കാതെ
നീ തന്ന കുഞ്ഞുനൊമ്പരത്തിന്‍
കൈപിടിച്ച്
സ്വപ്നമുണർത്താത്ത
നിദ്രയിലീ കണ്ണുകളടക്കണം !
♡
Poetry