2024-09-30 15:01
നീ മടങ്ങിയ നിത്യതയുടെ ആകാശങ്ങളിൽ,
ഞാനെന്റെ ഹൃദയച്ചുവപ്പ് തേടുന്നു...
ഒരിക്കൽ പോലും ഒരുമിക്കാനാവാതെ
ആത്മാവുകൾ അതിര് പങ്കിട്ട ദേശങ്ങളിൽ,
നീർമിഴിപ്പീലികൾ പിടയുന്നു...
ദാഹം തീരാതെ
തിരനുരയുന്ന അനുരാഗതർഷങ്ങൾ,
ജീവന്റെ കരകൾ കവർന്നെടുക്കുന്നു..
ഈ ലോകമിവിടെ അവസാനിക്കുന്നു.. ❤️