2024-10-02 15:16
കുഞ്ഞിനെ പോലെ ആയിരുന്നു നിയെനിക്ക്. എനിക്കെന്റെ കുഞ്ഞിനെ പോലെ മടിത്തട്ടിൽ കിടത്തി നേരം പുലരുവോളം നെറുകയിൽ തലോടി ഉറക്കാൻ.. വിഷമം സഹിക്ക വയ്യാതെ നീ കരയുകയും നിന്റെ കണ്ണീരിൽ കുതിർന്ന പരാതിപറച്ചിൽ കേൾക്കുവാനായി ഞാൻ എന്നും നിനക്കായ് കാതോർത്തിരുന്നു... നീ എന്നും കുട്ടീയെ പോലെയാണ് മനസിലൊന്നും കൂട്ടിവെക്കാനില്ലാതെ സങ്കടം വന്നാൽ കരയുകയും പരാതി പറയുകയും ദേഷ്യം വന്നാൽ വാശിപിടിച്ചു വഴക്കടിക്കുകയും കൊച്ചു കൊച്ചു സന്തോഷങ്ങളിൽ കൂടെ നിൽക്കുമ്പോൾ പൊട്ടിച്ചിരിക്കുകയും ചെയ്തിരുന്നൊരു എന്റെ മാത്രം കുഞ്ഞായിരുന്നു.