2024-11-02 07:42
തിരക്കിലാണ് ഞാൻ.
രാവിലെ ഉണരണം
പല്ല് തേക്കണം
പൂട്ടിയാടിക്കണം , ദോശ തിന്നണം
ഇഡ്ഡലി സാമ്പാറിൽ മുക്കി വിഴുങ്ങണം
പിന്നെയും ചായ കുടിക്കണം.
പിന്നെ
ഉച്ചയ്ക്ക് മൃഷ്ടാന്നം ഉണ്ണണം
മൂന്നാല് കറികളെങ്കിലും വേണം
കോഴിയിറച്ചിയോ മീനോ
തീർച്ചയായും വേണം.
പിന്നെ
ഒന്നുറങ്ങണം
ഉണർന്നിട്ട് ചായ കുടിക്കണം
ഒപ്പം ഒരു കടി കൂടെ വേണം.
പിന്നെ
നേരത്തെ തന്നെ അത്താഴം കഴിക്കണം
വല്ല പൊറോട്ടയോ ബീഫോ മാത്രം മതി
എന്നിട്ട്
കൂർക്കം വലിച്ചുറങ്ങണം.
പിന്നെ രാവിലെ ഉണരണം
പല്ല് തേക്കണം
ചായ കുടിക്കണം..
തിരക്കിലാണ് ഞാൻ
ദിവസം മുഴുവനും....