2024-10-12 20:06
ഗൾഫിൽ ജോലി ചെയ്യുന്ന എന്റെ സുഹൃത്ത് പറഞ്ഞ അനുഭവമാണ്.
“ഏകദേശം നട്ടുച്ച സമയമായിക്കാണും, മലയാളിയായ ഒരാൾ വിയർത്തു കുളിച്ച് ഒരു കയ്യിൽ വെള്ളത്തിന്റെ കുപ്പിയും, മറു കയ്യിൽ സിവിയുമായി ആ കംബനിയുടെ reception ലേക്ക് കയറി വന്നു. കൗണ്ടറിലിരുന്ന മലയാളി സ്റ്റാഫ് ആ സിവി വാങ്ങി ഒന്ന് ഓടിച്ചു വായിച്ചിട്ട്, “എന്തേലും വേക്കൻസി ഉണ്ടെങ്കിൽ വിളിക്കാം” എന്ന് പറഞ്ഞ് പറഞ്ഞു വിട്ടു.. അയാൾ പോയിക്കഴിഞ്ഞ ഉടൻ, ആ സിവി ചുരുട്ടിക്കൂട്ടി വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിയവെ, അയാൾ പിറു പിറുത്തുഃ “ഞാനിവിടെ റെസപ്ഷനിസ്റ്റ് ഉണ്ടായിരിക്കെ നീയിനി ഉണ്ടാക്കണ്ട..”
ആ കാഴ്ച കണ്ട് കിളി പോയ സുഹൃത്ത് വാ പൊളിച്ചിരിക്കവെ, പോയ മലയാളി തിരിച്ച് വന്നിട്ട് പറഞ്ഞു “ആ സിവി ഒന്ന് തര്വോ, നംബർ ഒന്ന് ചെയ്ഞ്ച് ചെയ്യാനാണ്.. (ബാക്കി Next Post ൽ വായിക്കുക…) gulfjobs