2024-10-17 08:46
കുറേ നേരമായി ഉറങ്ങാൻ ശ്രമിക്കുന്നു പക്ഷേ കിടന്നിട്ട് ഉറക്കം വരുന്നില്ല. പഴയ കാര്യങ്ങൾ ആലോചിക്കാമെന്ന് വെച്ചാലോ ഇതുവരെ ജീവിച്ചിട്ട് ഒന്നും എങ്ങും എത്തിയില്ല, വേദനകൾ, പരിഹാസങ്ങൾ. മുൻപോട്ട് ചിന്തിക്കാന്നു വെച്ചല്ലോ ഇനി ജീവിതം എങ്ങോട്ടെന്ന് അറിയാതെ വട്ടം കറങ്ങുന്ന പോലെ. ആരെയും വേദനിപ്പിക്കാതെ, ഉപദ്രവിക്കാതെ സമാധാനം തേടി ജീവിക്കാമെന്നു വെച്ചല്ലോ ജീവിതത്തിലെ പരീക്ഷണങ്ങൾ ഒന്നിന് പുറകേ ഒന്നൊന്നായി തളർത്താൻ ശ്രമിക്കുന്നു. തളരാതെ ഇതുവരെ പിടിച്ചു നിന്നു ഇനി മുൻപോട്ടും അങ്ങനെ പോകണം എന്നുണ്ട്. എന്താവുമെന്തോ!