2024-11-05 15:55
ഇന്നലെ വാഷിംഗ് മെഷീനിൽ തുണി അലക്കാനിട്ടിട്ടു സ്വിച്ച് on ചെയ്തു, മെഷീൻ on ആയി കൂടെ ഒരു ശബ്ദവും, ജീൻസിന്റെ ബട്ടൺ അനങ്ങുന്നതാവും എന്ന് കരുതി കുറച്ച് സമയം wait ചെയ്തു പക്ഷെ ശബ്ദം മാറുന്നില്ല സ്വിച്ച് ഓഫ് ആക്കി നോക്കി ജീൻസിന്റെ പോക്കറ്റിൽ കിടന്നു കറങ്ങിയത് ബ്ലൂ tooth headset☹️, വേഗം വെയിലിൽ ഉണക്കി പച്ചരി പാത്രത്തിൽ ഉണക്കാൻ കൊണ്ട് വെച്ചു. ഇന്ന് ഞാൻ അതെടുക്കും മുൻപ് അമ്മ വന്നു പറഞ്ഞു എടി അരി കുതിർക്കാൻ വെള്ളത്തിലിട്ട പ്പോൾ എന്തോ ഒരുകറുത്ത സാധനം കിട്ടി എന്ന്,ബാക്കി പറയേണ്ടല്ലോ