2024-10-25 08:11
വിരഹാർദ്രമെന്നുടെ മിഴികളിൽ നിറയുന്ന
പ്രണയാർദ്ര സുന്ദരമായൊരു സ്വപ്നമേ....
ജന്മ ജന്മാന്തര വീചിയിൽ എന്നിൽ
പിറവിയെടുത്തുള്ള പൂന്തിങ്കളെ.
നിൻ ആത്മ സൗന്ദര്യമായതിൽ അലിയേണം,
നിൻ ഹൃദയ തുടിപ്പിൻ താളമായിടേണം. .
നിൻ കനവിൽ തളിർത്തീടും കാവ്യക്ഷരങ്ങൾക്,
ആത്മാവേകുമൊരു തൂലികയാകേണം.
നീ എന്നിൽ തീർത്തുള്ള മൗനാനുരാഗത്തിൻ
കുളിരിനാൽ പൂത്തുള്ള പീത പുഷ്പങ്ങളാൽ.
ജീവിതകാലമതിലത്രയും മടുക്കാത്ത,
പ്രണയ വസന്തം നമ്മിലായ് നിറയേണം.🌹❤️