2024-12-17 13:26
അനന്തരം,
ഏകാന്തയുടെ ഏഴ് സാഗരങ്ങളെകുറിച്ച്
അവനോട് ചോദിക്കപ്പെട്ടു...
അതിലൊന്നിന്റെ തീരത്ത് അവശേഷിച്ചുകണ്ട കാൽപ്പാടുകളെ പിൻതുടരാതിരിക്കാൻ
അവൻ അവരെ ഉപദേശിച്ചു..
എന്തെന്നാൽ,
വിഷാദപർവ്വത്തിനും,
വിജനതക്കുമിടയിലെ മൗനം
മരണത്തിലേക്ക് ഉൾവലിയുന്ന
മനസിന്റെ വാചാലതയത്രേ.