2024-12-19 01:49
അന്ന് ആ ഇടവഴിയിൽ അവൾ അവന്റെ ഒരു നോട്ടത്തിനായി കാത്തുനിന്നു..
നീണ്ടുമെലിഞ്ഞ ശരീരവും എണ്ണതേച്ചു കുഴഞ്ഞമുടിയും അൽപ്പം കുഴിഞ്ഞ കണ്ണുകളും ഉള്ള അവളെ അവൻ പുച്ഛത്തോടെ നോക്കി.ആനോട്ടം അവളെ വല്ലാതെ തളർത്തി തുടർന്ന് അമ്മയുടേ നാട്ടിൽപോയി പഠിച്ചു ഋതുക്കൾ മാറിമാറിഞ്ഞു.അവൾ ജോലിനേടി സ്വന്തം നാട്ടിൽ തിരിച്ചെത്തി...
ഇന്ന് അവൻ ആ ഹോസ്പിറ്റൽ വരാന്തയിൽ വീൽചെയറിൽ അവളെ കാണാൻ കാത്തിരിപ്പാണ്.തന്റെ ടോക്കൺ നമ്പറിലെ വിളിവരുന്നതും കാത്ത്😌
സൗന്ദര്യം നോക്കി ആരെയും സ്നേഹിക്കാതിരിക്കുകഎപ്പോൾ വേണമെങ്കിലും നഷ്ട്ടപെടാം
✍️ലിച്ചു❣️