മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്‌ത ചിത്രമാണ് 'മലൈക്കോട്ടൈ വാലിബന്‍'. വലിയ പ്രതീക്ഷകളോടെയാണ് ഈ പിരീഡ് ആക്ഷന്‍ ചിത്രം തിയേറ്ററുകളില്‍ എത്തിയത്. എന്നാൽ പ്രതീക്ഷിച്ച വിജയം സിനിമയ്ക്ക് നേടാനായില്ല. തിയേറ്ററുകളില്‍ എത്തിയതോടെ ട്രോളുകളും വിമര്‍ശനങ്ങളുമാണ് ചിത്രം ഏറ്റുവാങ്ങിയത്. ഈ വര്‍ഷമാദ്യം ജനുവരി 25നാണ് ചിത്രം റിലീസ് ചെയ്‌തത്. ഒരു സിനിമ പരാജയപ്പെട്ടാൽ അതിന്റെ പഴി മുഴുവൻ നടന്റെ തോളിലാണെന്ന് പറയുകയാണ് മോഹൻലാൽ. നടൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബറോസിന്റെ പ്രമോഷൻ ഭാഗമായി