2024-12-31 21:03
എനിക്ക് നീയും
നിനക്ക് ഞാനും
മാത്രമാകുന്ന ഗന്ധർവ്വ യാമങ്ങളിൽ
പ്രണയം തീക്ഷ്ണമാകും..
നീ ചുംബിച്ച ഇടങ്ങളിലെല്ലാം
പൂക്കൾ വിരിയുകയും
തേൻ കിനിയുകയും
പീത ശലഭങ്ങൾ സ്വേദകണങ്ങൾ
പൊഴിക്കുകയും ചെയ്യും..
നിന്റെ വിയർപ്പിന്റെ
ഉപ്പുരുചിയറിഞ്ഞ എന്റെ നാവ്
പിന്മടക്കമില്ലാതെ
നിന്റെ വസന്തങ്ങൾക്ക് കൂട്ടിരിക്കും..
പറയാൻ മടിച്ച
കഥകളൊക്കെയും
എന്നിൽ അടക്കം ചെയ്ത്
നിന്റെ ചുണ്ടുകൾ കൊണ്ട്
മുദ്ര വയ്ക്കുക..
ഇനിയൊരു നാൾ
തുരുമ്പെടുത്ത ചുണ്ടുകളെ
നീ വേർപെടുത്തുമ്പോൾ
വാക്കുകൾ കഥകളിൽ നിന്ന്
കവിതകളിലേക്ക്
പലായനം ചെയ്യും..
അന്ന്