2025-01-01 09:28
അകമേ തനിച്ചെന്നു തോന്നിയ നേരത്ത്
അവളെന്നെ നെഞ്ചോട് ചേർത്ത് വച്ചു..
ഉള്ളിലായ് പിടയുന്ന ഹൃദയത്തിൻ നോവിന് സ്നേഹമാം ഔഷധം കാത്തു വച്ചു..
അരികിലായ് എന്നും എനിക്കായ് കാവലായ് അന്നു മുതൽക്കേ കൂട്ടിരുന്നു..
പറയാതൊളിപ്പിച്ച പ്രണയമാം കാവ്യത്തെ എന്നിൽ നിന്നെപ്പൊഴോ കണ്ടെടുത്തു..
ഇടറുന്ന സ്വരമോടെ അവളുടെ മറുപടിയ്ക്കായ് കാത്തു ഞാനന്നു നിന്ന നേരം..
ചൊടികളിൽ തൂകിയ പുഞ്ചിരിയാലവൾ അന്നെനിക്കേകി മനസമ്മതം..