ഉള്ള കാലം ചേർത്ത് നിർത്തി മുൻപോട്ടു പോണം...
ഒരു യാത്ര പറഞ്ഞു അവരിറങ്ങും വരെ.
പിന്നെ വീണ്ടും തനിച്ചു നടക്കണം മുഖത്തൊരു പുഞ്ചിരി വിരിയിച്ചു...
ആരാലും എന്നെ തോൽപ്പിക്കാൻ ആയില്ലെന്ന ആത്മവിശ്വാസത്തോടെ
ഉള്ളിലൊരു ആഴകടലോളം ദുഃഖം ഇരച്ചു വന്നാലും...
അതിലൊരു തുള്ളി പോലും കണ്ണിലൂടെ പുറത്തു വരാതെ മുൻപോട്ടുള്ള ചുവടു പതറാതെ വെച്ചുകൊണ്ട് എനിക്ക് നടക്കണം ഒടുവിൽ എൻറെ സങ്കടങ്ങളെയും കൂട്ടുപിടിച്ച് മണ്ണിൽ അലിഞ്ഞുചേരണം
✍️രഞ്ജു