2025-02-02 07:30
മരുഭൂമിയുടെ നിദാന്തമായ ഏകാന്തതയിൽ ഒട്ടകങ്ങൾ പഞ്ചാര മണൽ തെറിപ്പിച്ചു കടന്നു പോയിരുന്ന ഒരിടം.
ഇവിടെ വന്ന് ഞാൻ
സ്വപ്നങ്ങളുടെ വിത്തെറിഞ്ഞു.
തീഷ്ണമായ വെയിലുതിർക്കുന്ന തീപ്പാടങ്ങൾക്കപ്പുറം നിന്ന് ഞാൻ
നരച്ച ആകാശത്തിനപ്പുറം
പുതിയ പുലരികൾ കണ്ടു.
കൊടിയ ചൂടിൽ പുറം പാളി
പൊള്ളിപ്പോകുമ്പോഴും ഉള്ളിൽ നിറ മധുരം കാത്തുവെക്കുന്ന ഈന്തപ്പഴം പോലെയുള്ള
ഭാവത്തോടെ നിങ്ങളെ മുന്നിൽ എന്നും ചിരിച്ചു കൊണ്ട് ഞാനുണ്ടാകും ഒരു എളിയ സഹോദരനെ പോലെ 🫶
kerala