2025-02-05 16:15
പുതിയ ലോകം.
"ചേട്ടാ.... മെറിൻ വിളിച്ചിരുന്നു...."
മകന്റെ ഭാര്യയാണ്.
ജോണി ഭാര്യയെ നോക്കി
"അവൾ ഇന്ന് എന്നോട് ഒരുപാടു നേരം സംസാരിച്ചു "
"മ്മ് "
"വിശേഷങ്ങൾ ഒരുപാട് ചോദിച്ചു.... നിങ്ങടെ കാര്യവും ചോദിച്ചു...
മരുന്നൊക്കെ മുടങ്ങാതെ കഴിക്കുന്നുണ്ടോന്നു.. മാസത്തിൽ ചെക്കപ്പ് ചെയ്യാൻ പോകുന്നില്ലേ... ഞാൻ പറഞ്ഞു അതൊക്ക മുടങ്ങാതെ ചെയ്യുന്നുണ്ടെന്ന് "
"മ്മ് "
"എന്താ ഒരു മൂളൽ "
"ഒന്നൂല്ല രണ്ടു ദിവസം കഴിഞ്ഞ് അറിയാം, വിളിയുടെ ഉദ്ദേശം "
"നിങ്ങൾക്ക് എല്ലാത്തിനും ഒരു കുനിഷ്ട്ട് ഉത്തരമേ ഉള്ളൂ "
"കാണാം "⬇️