2024-08-26 19:19
എന്ത് കൊണ്ടാണ് നമ്മൾക്കു ഒരിക്കലും ചേരാൻ പാടില്ല എന്ന് തോന്നുന്ന ആളുകളോട് ഒരിഷ്ടവും പ്രണയം ഒക്കെ തോന്നുന്നത്?
പല സമയങ്ങളിലും മനസും ഹൃദയവും തമ്മിൽ നല്ല അസ്വാരസ്യം ഉണ്ടാകാറുണ്ട്.
ആ അവസരത്തിൽ ഏതേലും ഒരാൾ ജയിക്കും, ഇത്തവണ അത് ഹൃദയം ആണെന്ന് മാത്രം, എന്നാൽ അവിടെ ഒരു പ്രശ്നം ഉണ്ട്, മനസ് വിട്ട് കൊടുക്കാൻ തയാറല്ല. ഇടയ്ക്കിടെ വന്നു ഓർമപ്പെടുത്തി കൊണ്ടിരിക്കും, ഒന്ന് മാറ്റിചിന്തിക്കു എന്ന്, ഇവിടെ ആണ് ശെരിക്കും ജീവിതം താളം തെറ്റാൻ പോകുന്നത്.
നമ്മുടെ മനസ്സിൽ കൺഫ്യൂഷൻ ഉണ്ടാകുമ്പോൾ ആരെയും ജീവിതത്തിൽ കൊണ്ട് വരാതെ ഇരിക്കാൻ ശ്രെദ്ദിക്കുക.
ഇങ്ങനെ ഉള്ള സാഹചര്യങ്ങൾ ആണ് പലപ്പോഴും സിറ്റുവേഷൻഷിപ് എന്ന തലത്തിലേക് പോകുന്നത്.