2024-08-29 18:24
പ്രിയപ്പെട്ട അമ്മയ്ക്ക്,
എന്തൊക്കെയോ എഴുതണംന്ന് വിചാരിച്ചാണ് ഞാനെഴുതാൻ ഇരുന്നത്. പക്ഷേ എവിടെ തുടങ്ങണം എങ്ങനെ തുടങ്ങണം എന്ന് എനിക്കറിയില്ല. അമ്മ പറയാറില്ലേ ഞാനിപ്പോ പറയുന്നത് നിനക്ക് മനസ്സിലാകണമെങ്കിൽ നീയൊരു അമ്മയാവണമെന്ന്. ഇന്ന് ഞാനൊരു അമ്മയായപ്പോൾ അന്ന് പറഞ്ഞ പല കാര്യങ്ങളും ശരിയാണെന്ന് തോന്നി.
പണ്ട് ഞങ്ങൾക്ക് ഇഷ്ടപ്പെട്ട പലഹാരം ഞങ്ങൾ കൊതി തീരെ കഴിക്കാൻ വേണ്ടി അമ്മയ്ക്ക് ഇഷ്ടമില്ല എന്ന് പറഞ്ഞത്, എത്ര അസുഖമാണെങ്കിലും എഴുന്നേറ്റ് ഞങ്ങളെ ശുശ്രൂഷിച്ചത്.. ഞങ്ങൾക്ക് വേണ്ടി ആഗ്രഹങ്ങൾ മാറ്റിവെച്ചത്..