ഇന്നത്തെ പ്രേതകഥ..
ഒരുപാട് യാത്ര ചെയ്തു ക്ഷീണിച്ചാണ് അയാൾ ഹോട്ടലിലേക്ക് എത്തിയത്.. റിസപ്ഷനിൽ സുന്ദരിയായ ഒരു പെണ്ണ് ചിരിച്ചുകൊണ്ട് അയാളെ സ്വീകരിച്ചു.. അയാളുടെ ബുക്കിംഗ് വിവരങ്ങൾ ചോദിച്ചറിഞ്ഞതിനു ശേഷം അവൾ പറഞ്ഞു
" മൂന്നാം നിലയിലാണ് നിങ്ങളുടെ മുറി.. മുറിയിലേക്ക് പോകുമ്പോൾ ഒരു കാര്യം ശ്രദ്ധിക്കണം.. ലിഫ്റ്റ് ഇറങ്ങി ഇടതുവശത്ത് ആദ്യം കാണുന്ന നമ്പർ ഇല്ലാത്ത മുറിയുടെ വാതിൽ തട്ടുകയോ ഒളിഞ്ഞു നോക്കുകയോ ചെയ്യരുത് "
അയാൾക്ക് കൗതുകമായി.. താക്കോൽ വാങ്ങിയതിനു ശേഷം റൂം ബോയുടെ കൂടെ അയാൾ റൂമിലേക്ക് നടന്നു..